ഡി.എൻ.എ ബിൽ ഉൾപ്പടെയുള്ള 8 നിർണ്ണായക ബിൽ ലോക്‌സഭ പാസാക്കി; നിസ്സഹായാവസ്ഥയിൽ പ്രതിപക്ഷം

  • Post category:news
  • Reading time:1 min read
You are currently viewing ഡി.എൻ.എ ബിൽ ഉൾപ്പടെയുള്ള 8 നിർണ്ണായക ബിൽ ലോക്‌സഭ പാസാക്കി; നിസ്സഹായാവസ്ഥയിൽ പ്രതിപക്ഷം

ലോക്‌സഭയിൽ ഡി.എൻ.എ ബിൽ ഉൾപ്പടെയുള്ള 8 നിർണ്ണായക ബിൽകേന്ദ്രസർക്കാർ പാസാക്കി. കഴിഞ്ഞ മോദി മന്ത്രിസഭയുടെ കാലത്തിൽ രാജ്യസഭ പാസാക്കാത്തത് മൂലം നിയമം ആക്കാൻ കഴിയാതിരുന്ന ബില്ലുകളാണ് ഇവ. രാജ്യദ്രോഹകുറ്റം ചുമത്തുന്ന യു.എ.പിഎ ഭേദഗതി ബിൽ, എൻ.ഐ.എ ഭേദഗതി ബിൽ തുടങ്ങിയവയും സർക്കാർ കടുത്ത പ്രതിപക്ഷ എതിർപ്പിനിടയിലും പാസാക്കി.

കുറ്റവാളികളുടെ ജനിതക ഘടന (ഡി.എൻ.എ) പരിശോധിച്ചു കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും മറ്റും നിയമപ്രാബല്യം നൽകുന്നതാണ് ഡി.എൻ.എ ടെക്നോളജി (യൂസ് ആൻഡ് ആപ്ലിക്കേഷൻ) റെഗുലേഷൻ ബിൽ. കുറ്റവാളികളുടെ ജനിതക ഘടനയുടെ ഡേറ്റാബേസ് സ്ഥാപിക്കുന്നതാണ് ഈ നിയമത്തിലെ പ്രധാന വ്യവസ്ഥ.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് പ്രതിപക്ഷം ബില്ലിനെ എതിർത്ത് പറഞ്ഞു. ബില്ലിനെ എതിർത്ത് കൊണ്ട് കോൺഗ്രസ് എം.പി ശശി തരൂർ നൽകിയ നോട്ടിസ് പരിഗണിക്കാതെയാണ് സ്പീക്കർ ഓം ബിർല ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനെ ബി‌ൽ അവതരിപ്പിക്കാൻ ക്ഷണിച്ചത്. സ്പീക്കറുടെ അവതരണാനുമതി ശബ്ദവോട്ടോടെ സഭ അംഗീകരിച്ചു. ഇതോടെ, ശശി തരൂർ തടസ്സവാദവുമായി എഴുന്നേറ്റു. ഇതു കേൾക്കാതെ സ്പീക്കർ അടു‌ത്ത ബി‌ല്ലിലേക്കു കടക്കുകയായിരുന്നു.

0Shares