വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും. വാഷിംഗ്ടണിലെ കാപിറ്റോല്‍ ഹോളില്‍ പ്രാദേശിക സമയം വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രംപിന്റെ സ്ഥാനാരാഹോണം. ട്രംപിനോടൊപ്പം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഇന്ന് സ്ഥാനമേല്‍ക്കും. നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ബരാക്ക് ഒബാമ യോടൊപ്പം മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍,ബില്‍ ക്ളിന്റണ്‍,ജോര്‍ജ് ബുഷ് ജൂനിയര്‍തുടങ്ങിയവരും പങ്കെടുക്കും
4 വര്‍ഷമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണ കാലാവധി . 2016 നവമ്പര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ ഡെമൊക്രാറ്റിക് സഥാനാര്‍ഥി ഹിലരി ക്ലിന്റനെയാണ് ട്രംപ് തോല്‍പ്പിച്ചത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു അത്.വിജയവും വിവാദങ്ങള്‍ നിറഞ്ഞതായതു കൊണ്ടു തന്നെ സ്ഥാനാരോഹണ ചടങ്ങ് ഏറെ ആകാംക്ഷയോടെയാണ് അമേരിക്കന്‍ ജനതയോടൊപ്പം ലോകവും ഉറ്റു നോക്കുന്നത്. നിയുക്ത പ്രസിഡന്റിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ രാജ്യമെമ്പാടും കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രസിഡന്റ് ബരാക് ഒബാമയുടെയും കുടുംബത്തിന്റെയും ആതിഥ്യം വൈറ്റ് ഹൌസില്‍ നിന്നും സ്വീകരിച്ച ശേഷമായിരിക്കും ട്രംപിന്റെ സ്ഥാന പ്രവേശം.
‘എന്റെ പ്രയാണം ആരംഭിച്ചിരിക്കുന്നു,അമേരിക്കന്‍ ജനതയ്ക്ക് ഇതൊരു മികച്ച അനുഭവമാക്കി മാറ്റാന്‍ ഞ്ഞാന്‍ കഠിനമായി പ്രയത്നിക്കും’ രാഷ്ട്രീയത്തില്‍ കന്നിക്കാരനായ അദ്ദേഹം തന്റെ ‘ട്രംപ് ടവറില്‍’ നിന്നും ഇറങ്ങുന്നതിനു തൊട്ടു മുമ്പ് ഇങ്ങനെ ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ സമയം രാത്രി എട്ട് മണിയോടെ സ്ഥാനാരോഹണ ചടങ്ങ് തുടങ്ങും. ഒമ്പതരയോടെ അമേരിക്കന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എത്തും. അദ്ദേഹമാണ് ട്രംപിനെ സത്യ പ്രതിഞ്ജ ചെയ്യിക്കുക.സ്ഥാനാരോഹണ ചടങ്ങിന് ശേഷമുള്ള ട്രംപിന്റെ ആദ്യ പ്രഖ്യാപനങ്ങള്‍ക്കായി അമേരിക്കയോടൊപ്പം കാതോര്‍ത്തിരിക്കുകയാണ് ലോകവും.
ട്രംപ് ഇന്ന് അധികാരമേല്‍ക്കും; പ്രതീക്ഷയും പ്രതിഷേധവുമായി അമേരിക്കന്‍ ജനത.