ട്രംപിന്റെ സ്വപ്നപദ്ധതിക്ക് തിരിച്ചടി; ആരോഗ്യ ബില്‍ പാസായില്ല.

  • Post category:news
  • Reading time:1 min read
You are currently viewing ട്രംപിന്റെ സ്വപ്നപദ്ധതിക്ക് തിരിച്ചടി; ആരോഗ്യ ബില്‍ പാസായില്ല.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യക്ഷേമ പദ്ധതി ബില്ലിന് യു.എസ് കോണ്‍ഗ്രസില്‍ തിരിച്ചടി. സെനറ്റിലും യു.എസ് കോണ്‍ഗ്രസിലും ഭൂരിപക്ഷം ഉണ്ടായിട്ടും സ്വന്തം പാര്‍ട്ടികാര്‍ തന്നെ എതിര്‍പ്പുമായി എത്തിയതാണ് ട്രംപിന്റെ സ്വപ്നപദ്ധതികളില്‍ ഒന്ന് പാസാക്കാന്‍ കഴിയാതെ പോയത്.


കോണ്‍ഗ്രസിലെ 215 റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ ബില്‍ പാസാക്കാന്‍ സാധിക്കൂ. എന്നാല്‍ പാര്‍ട്ടിയിലെ 35ഓളം അംഗങ്ങളും ബില്ലിനെ എതിര്‍ത്തു. ഒബാമ ഭരണകൂടത്തിന്റെ ‘ഒബാമ കെയര്‍’ പദ്ധതി വന്‍ ദുരന്തമാണെന്നും താനതില്‍ മാറ്റം വരുത്തുമെന്നും ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞിരുന്നു. തുടര്‍ന്നാണ് പുതിയ ആരോഗ്യ സംരക്ഷണ ബില്ലുമായി അദ്ദേഹം മുന്നോട്ടു വന്നത്. പുതിയ ബില്ലിന് വേണ്ടത്ര മാറ്റങ്ങളില്ലെന്നാണ് എതിര്‍ക്കുന്നവര്‍ ചൂണ്ടികാട്ടുന്നത്.

0Shares