മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ടെലിവിഷന്‍ ഷോയുടെ ചിത്രീകരണതിനിടെ അപകടം. ന്യൂയോര്‍ക്കിലെ ടെലിവിഷന്‍ ഷോയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് പ്രിയങ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വന്റീക്കോ ടെലിവിഷന്‍ ഷോയുടെ സെറ്റില്‍ വെച്ചായിരുന്നു സംഭവം.

പ്രിയങ്കയുടെ കാല്‍ വഴുതി തലയടിച്ചു വീഴുകയായിരുന്നു ഇതേത്തുടര്‍ന്നു തലക്കറക്കം അനുഭവപ്പെട്ട പ്രിയങ്കയെ ഉടനെ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
