ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിളിലെ ആദ്യ ഗാനം എത്തി; ഗാനത്തെ നെഞ്ചിലേറ്റി ആരാധകര്‍

  • Post category:news
  • Reading time:1 min read
You are currently viewing ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിളിലെ ആദ്യ ഗാനം എത്തി; ഗാനത്തെ നെഞ്ചിലേറ്റി ആരാധകര്‍

കൊച്ചി: ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിളിലെ ആദ്യ ഗാനം എത്തി. ‘ഈറന്‍ മാറും’ എന്ന ഗാനം ശ്രേയാ ഘോഷ്വാലിന്റെ ശബ്ദവും അതിമനോഹരമായി. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തന്നെയാണ് ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജോയ് മാത്യവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചിത്രം ഏപ്രില്‍ 27ന് തീയറ്ററുകളിലെത്തും. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം പ്രതിപാദിക്കുന്ന ചിത്രം 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചത്. ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പനാണ് ക്യാമറക്ക് പിന്നില്‍ വിനയ ഫോര്‍ട്ട്, ആശ ശരത്ത്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

0Shares