ജെ.എന്‍.യു സംഭവം; നാളെ കേരളത്തിൽ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ്‌

  • Post category:news
  • Reading time:1 min read
You are currently viewing ജെ.എന്‍.യു സംഭവം; നാളെ കേരളത്തിൽ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എ.ഐ.എസ്.എഫ്‌

രാജ്യത്താകമാനം വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്നു വരുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ജെ.എന്‍.യുവില്‍ മുഖം മൂടി ധാരികളായ എ.ബി.വി.പി- ആര്‍ .എസ്. എസ് ഗുണ്ടാസംഘം വിദ്യാര്‍ത്ഥികളേയും അധ്യാപകരെയും ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്ത് എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന നയം ജനാധിപത്യവിരുദ്ധവും പ്രാകൃതവുമാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അറിയിച്ചു.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ രാജ്യാന്തരതലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. അതേ തുടര്‍ന്നാണ് നാളെ പഠിപ്പ് മുടക്കാന്‍ എ.ഐ.എസ്.എഫ് തീരുമാനിച്ചിരിക്കുന്നത്.

0Shares