ജീവനക്കാര്‍ ഓഫീസില്‍ മക്കളുമായി വരുന്നതിനെ കര്‍ശനമായി വിലക്കി കെ.എസ്.ആര്‍.ടി.സി

  • Post category:news
  • Reading time:1 min read
You are currently viewing ജീവനക്കാര്‍ ഓഫീസില്‍ മക്കളുമായി വരുന്നതിനെ കര്‍ശനമായി വിലക്കി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: ജീവനക്കാര്‍ ഓഫീസില്‍ മക്കളുമായി വരുന്നതിനെ കര്‍ശനമായി വിലക്കി കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ കുട്ടികളെ കൂട്ടി വരുന്നത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കും.

ഓഫീസുകള്‍, യൂണിറ്റുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഫീസ് സമയത്ത് കുട്ടികളെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ജീവനക്കാര്‍ പാലിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്.

0Shares