ജി.എസ്.ടി: ഹോട്ടല്‍ ഭക്ഷണം ഉള്‍പ്പെടെ 27 സാധനങ്ങളുടെ നികുതി കുറച്ചു; പൂര്‍ണ്ണ ലിസ്റ്റ് ഇവിടെ വായിക്കാം

  • Post category:news
  • Reading time:2 mins read
You are currently viewing ജി.എസ്.ടി: ഹോട്ടല്‍ ഭക്ഷണം ഉള്‍പ്പെടെ 27 സാധനങ്ങളുടെ നികുതി കുറച്ചു; പൂര്‍ണ്ണ ലിസ്റ്റ് ഇവിടെ വായിക്കാം

 

ന്യൂഡൽഹി:സാമ്പത്തിക മാന്ദ്യം കടുത്ത പശ്ചാത്തലത്തിൽ ചെറുകിട വ്യാപാരികൾക്ക് ജി.എസ്.ടിയിൽ ഇളവ് നൽകാൻ ഇന്നലെ ചേർന്ന ജി. എസ്. ടി കൗൺസിൽ തീരുമാനിച്ചു. അതോടൊപ്പം 27 ഉൽപ്പന്നങ്ങളുടെ നികുതി കുറയ്‌ക്കുകയും ചെയ്‌തു. നിരവധി ഉൽപന്നങ്ങളുടെ നികുതി 12ൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു.

ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾ ഇനി പ്രതിമാസ റിട്ടേൺ സമർപ്പിക്കേണ്ട. മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിച്ചാൽ മതി.
മാസം തോറും റിട്ടേൺ സമർപ്പിക്കുന്നത് ചെറുകിട വ്യാപാരികളെ ദുരിതത്തിലാക്കിയിരുന്നു. കേരളത്തിന്റെ ഒരു പ്രധാന ആവശ്യം ഇതായിരുന്നെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. കൈകൊണ്ട് നെയ്യുന്ന കയർ ഉത്പന്നങ്ങളുടെയും ബ്രാൻഡഡ് അല്ലാത്ത ആയുർവേദ മരുന്നുകളുടെയും നികുതി 12ൽ നിന്ന് അഞ്ച് ശതമാനമായി കുറയ്‌ക്കാൻ തീരുമാനിച്ചു. ഇത് കേരളത്തിന് ഗുണകരമാണ്. അനുമാന നികുതിക്കുള്ള വിറ്റുവരവ് പരിധി 75 ലക്ഷം രൂപയിൽ നിന്ന് ഒരുകോടിയാക്കും. സ്വർണം വാങ്ങാൻ ഇളവുകൾ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. രണ്ട് ലക്ഷം വരെയുള്ള തുകയ്ക്ക് സ്വർണം വാങ്ങാൻ ഇനി പാൻ കാർഡ് വേണ്ട.

 

വിദേശത്ത് നിന്ന് കൊണ്ടുവരുന്ന 5000 രൂപ വരെ സമ്മാനങ്ങൾക്ക് നികുതി ഈടാക്കില്ല. ഈ പരിധി 20,000 രൂപ വരെയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു. പെട്രോളിയം, വിഷയം യോഗം ചർച്ച ചെയ്‌തില്ല.

# ഹോട്ടൽ ഭക്ഷണത്തിന് വിലകുറയും
എ.സി റെസ്റ്റാറന്റുകളിലെ ഭക്ഷണത്തിന്റെ നികുതി 18ൽ നിന്ന് 12 ശതമാനമായി കുറയ്‌ക്കാൻ തത്വത്തിൽ തീരുമാനമായി. എന്നാൽ, എ.സി, നോൺ എ.സി റസ്റ്റാറന്റുകളിലെ നികുതി കുറയ്‌ക്കുന്ന കാര്യം മന്ത്രിതല സമിതിക്ക് വിട്ടു. 14 ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം.
അടുത്ത ജി.എസ്.ടി കൗൺസിൽ യോഗം ഈ മാസം 9, 10 തീയതികളിൽ ഗോഹട്ടിയിൽ നടക്കും.

# കയറ്റുമതിക്കാർക്ക് ആശ്വാസം

ജി.എസ്.ടി കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ അവർക്ക് റിട്ടേൺ നൽകാൻ 2018 ഏപ്രിൽ ഒന്ന് മുതൽ ഇ വാലറ്റ് നടപ്പാക്കും. കയറ്റുമതിക്കാർക്ക് തിരിച്ചു നൽകാനുള്ള നികുതി ഒക്ടോബർ 10 മുതൽ നൽകും. കയറ്റുമതിക്ക് 0.1 ശതമാനം ജി. എസ്.ടി.
നികുതി കുറച്ചത്.

[ഉൽപ്പന്നം ………..പഴയ നികുതി…………പുതിയ നികുതി]

കയർ ഉൽപന്നങ്ങൾ12………………….5

ഉണക്കിയ മാങ്ങ ………… 12%…………………………..5%

ചപ്പാത്തി : 12 : 5
കുട്ടികൾക്കുള്ള പാക്കേജഡ് ഭക്ഷണം: 12 : 5

ബ്രാൻഡഡ് അല്ലാത്ത പാക്കറ്റുകളിലെ ലഘുഭക്ഷണങ്ങൾ : 12 : 5

ടെക്‌സ്റ്റൈൽ ഉൽപന്നങ്ങൾ 12

ബ്രാൻഡഡ് അല്ലാത്ത ആയുർവേ മരുന്ന്: 12 : 5

പ്ളാസ്റ്റിക് മാലിന്യം : 18 : 5

റബർ മാലിന്യം : 12 : 5

പേപ്പർ മാലിന്യം : 12 : 5

മനുഷ്യനിർമ്മിത നൂല് : 18 : 5

കൈ കൊണ്ടു നെയ്യുന്ന കയര്‍ : 18: 5

കരകൗശല വസ്തുക്കൾ 12…………..5

ഡിസൽ എൻജിൻ സ്പെയർപാർട്ട്സ് : 28 : 18

മാർബിൾ, ഗ്രാനൈറ്റ് എന്നിവ ഒഴികെ തറയിടുന്നതിനുള്ള കല്ലുകൾ: 28 : 18

സ്റ്റേഷനറി ഉത്പന്നങ്ങൾ : 28 : 18

സാരി വർക്ക് : 12 : 5

0Shares