തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും തുറക്കില്ല.
ഹോട്ടലുകളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്.ദക്ഷിണേന്ത്യന്‍ ഹോട്ടല്‍ ഉടമകള്‍ സംയുക്തമായാണ് പ്രതിഷേധിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും ഇന്ന് ഹോട്ടലുകള്‍ തുറക്കില്ല.
