കൊച്ചി: ജിഷ്ണു കേസിലെ മൂന്നാം പ്രതിയും തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പലുമായ എന്‍.കെ. ശക്തിവേലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോളേജില്‍ പ്രവേശിക്കരുതെന്നും ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന ഉപാധിയോടെയുമാണ് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപ കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് ആള്‍ജാമ്യത്തില്‍ ശക്തിവേലിനെ ഉടന്‍ മോചിപ്പിക്കണം.

ശക്തിവേലിനെതിരായ ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, കോളേജ് പി.ആര്‍.ഒ സഞ്ജിത് വിശ്വനാഥന്‍ എന്നിവരെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയച്ചിരുന്നു.