ജയലളിതയുടെ മരണത്തെക്കുറിച്ച് സംശയങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വം നിരാഹാരത്തിന്.

  • Post category:news
  • Reading time:1 min read
You are currently viewing ജയലളിതയുടെ മരണത്തെക്കുറിച്ച് സംശയങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് പനീര്‍ശെല്‍വം നിരാഹാരത്തിന്.

തമിഴ്‌നാട്: അന്തരിച്ച തമിനാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒ. പനീര്‍ശെല്‍വം നിരാഹാരത്തിനൊരുങ്ങുന്നു. ചെന്നൈ ഉള്‍പ്പെടെ 36 സ്ഥലങ്ങളിലാണ് പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ നിരാഹാരത്തിനിരിക്കുന്നത്. മരിച്ച് 90 ദിവസം പിന്നിടുന്ന സാഹചര്യത്തിലും ജയലളിതയുടെ മരണത്തെക്കുറിച്ച് വ്യക്തത ഇല്ലാത്തതാണ് പനീര്‍ശെല്‍വവും കൂട്ടരും നിരാഹാരത്തിനിരിക്കാന്‍ കാരണമായത്.

പനീര്‍ശെല്‍വം ഇടക്കാലമുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ജയലളിതയുടെ മരണത്തിക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് ശശികല പക്ഷക്കാരനായ എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി അധികാരമേറ്റത്. അതോടെ അന്വേഷണ കമ്മീഷന്റെ കാര്യം വിസ്മരിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പനീര്‍ശെല്‍വം എഴുമ്പൂര്‍ രാജരത്തിനം സ്റ്റേഡിയത്തില്‍ നിരാഹാരത്തിനിരിക്കുന്നത്.

0Shares