ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370ാം അനുച്ഛേദനം സുസ്ഥിരം; അസാധുവാക്കാന്‍ സാധ്യമല്ല: സുപ്രീം കോടതി

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370ാം അനുച്ഛേദനം സുസ്ഥിരം; അസാധുവാക്കാന്‍ സാധ്യമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി:ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370ാം അനുച്ഛേദനം സുസ്ഥിരമാണെന്നും അസാധുവാക്കാന്‍ സാധ്യമല്ലെന്നും സുപ്രീംകോടതി.കുമാരി വിജയലക്ഷ്മി ഝാ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.ആര്‍ട്ടിക്കിള്‍ 370 എന്നത് കാലഹരണപ്പെട്ടതാണെന്നും ഇന്ത്യന്‍ ഭരണഘടയുടെ ലംഘനമാണ് ഈ നിബന്ധനയെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.

എന്നാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2017ലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വേഴ്സസ് സന്തോഷ് ഗുപ്ത കേസില്‍ ആര്‍ട്ടിക്കിള്‍ 370യെപറ്റിയുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടതാണെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി.അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്‍റെ ആവശ്യപ്രകാരം കോടതി കേസ് പരിഗണിക്കുന്നത് മൂന്നാഴ്ചത്തേയ്ക്ക് മാറ്റി.

0Shares