ജമ്മുവില്‍ ഏറ്റുമുട്ടലില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ജമ്മുവില്‍ ഏറ്റുമുട്ടലില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടു


ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തില്‍ മൂന്ന് ലഷകര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. സൈന്യവും ജമ്മു കാശ്മീര്‍ പോലീസിലെ പ്രത്യേക വിഭാഗവും ചേര്‍ന്നാണ് അനന്തനാഗ് ജില്ലയിലെ ബിജബെഹറാ നഗരത്തിനടുത്ത് അറവാനി വില്ലേജില്‍ വച്ച് ഭീകരരെ വധിച്ചത്. മരിച്ച ഭീകരരുടെ മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് മൂന്ന് എ.കെ 47 തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

 

0Shares