ജനവിധി മാനിക്കുന്നു; ജാര്‍ഖണ്ഡിനായി ഇനിയും പ്രവര്‍ത്തിക്കുമെന്ന് അമിത് ഷാ

  • Post category:news
  • Reading time:1 min read
You are currently viewing ജനവിധി മാനിക്കുന്നു; ജാര്‍ഖണ്ഡിനായി ഇനിയും പ്രവര്‍ത്തിക്കുമെന്ന് അമിത് ഷാ

ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്തിനെ മാനിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് ജാര്‍ഖണ്ഡ് ജനതയ്ക്ക് നന്ദി അറിയിക്കുന്നു. സംസ്ഥാനത്തിന്‍റെ വികസനത്തിനായി ബി.ജെ.പി ഇനിയും പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അതിന് പ്രതിജ്ഞാബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടി അംഗീകരിക്കുന്നതായി മഖ്യമന്ത്രി രഘുബര്‍ ദാസും നേരത്തെ വ്യക്തമാക്കിയിരുന്നു. അന്തിമവിധിയില്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍ അത് തന്‍റെ പരാജയമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

0Shares