ജനങ്ങള്‍ എം.പിയായി തെരഞ്ഞെടുത്തത്‌ അഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ലെന്ന് ബി.ജെ.പി എം.പി പ്രജ്ഞാസിങ് താക്കൂര്‍

  • Post category:news
  • Reading time:1 min read
You are currently viewing ജനങ്ങള്‍ എം.പിയായി തെരഞ്ഞെടുത്തത്‌ അഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ലെന്ന് ബി.ജെ.പി എം.പി പ്രജ്ഞാസിങ് താക്കൂര്‍

തന്നെ ജനങ്ങള്‍ എം.പിയായി തെരഞ്ഞെടുത്തത്‌ ഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ലെന്ന് ഭോപാലിലെ ബി.ജെ.പി എം.പിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് എം.പിയുടെ പ്രസ്താവന.

വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ ആണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.’ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനല്ല ഞാന്‍ എം.പിയായത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കുന്നതിനുമല്ല ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ഞാന്‍ എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യും’- പ്രജ്ഞാ സിങ് പറഞ്ഞു.

എം.പിയുടെ പ്രസ്താവനയെ പ്രവര്‍ത്തകര്‍ കൈയ്യടികളോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.
ശുചീകരണ പദ്ധതിയായ സ്വച്ഛ് ഭാരതിന് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രോത്സാഹനം നല്‍കിവരുന്നതിനിടയിലാണ് ബി.ജെ.പി എം.പിയുടെ പ്രസ്താവന. ഏതുസാഹചര്യത്തിലാണ് പ്രജ്ഞാസിങ് താക്കൂര്‍ ഇത്താമൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമല്ല.

0Shares