ബെയ്ജിംഗ്: ചൈനയില്‍ ജനക്കൂട്ടത്തിനിടയിലേക്കു കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒമ്പതു പേര് കൊല്ലപ്പെട്ടു. 46 പേര്‍ക്കു പരിക്കേറ്റു. സെന്‍ട്രല്‍ ഹുനാന്‍ പ്രവിശ്യയിലെ ഹെംഗ്ഡോംഗ് സിറ്റിയിലായിരുന്നു അപകടമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോലീസ് അറിയിച്ചു.
വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുന്‍പ് മയക്കുമരുന്ന് കേസുകളില്‍ ജയിലില്‍ കഴിഞ്ഞിട്ടുള്ള ആളാണെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നു പോലീസ് അറിയിച്ചു.
ജനക്കൂട്ടത്തിലേക്കു കാര്‍ ഇടിച്ചുകയറി ഒമ്പതു മരണം; 46 പേര്‍ക്കു പരിക്ക്