ദന്തോവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ മാധ്യമ പ്രവര്ത്തകന് ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ദൂരദര്ശന് ക്യാമറാമാനും രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നതിനായി എത്തിയതായിരുന്നു ദൂരദര്ശന് സംഘം. ദന്തേവാഡയിലെ അരന്പുരിനടുത്തുള്ള വനത്തില്‍ വെച്ചാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്.
മുന്ന് ദിവസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാത്തെ മാവോവാദി ആക്രമണമാണിത്. മൂന്നു ദിവസം മുമ്പ് ബിജാപുരില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് നാല് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.
ഛത്തീസ്ഗഡില്‍ ദൂരദര്ശന് സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; ക്യാമറാമാനും രണ്ട് സൈനികരും കൊല്ലപ്പെട്ടു