ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതി

  • Post category:news
  • Reading time:1 min read
You are currently viewing ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതി

കൊച്ചി: മീടു ക്യാമ്പയിന്‍ ചിലര്‍ ഫാഷനായി കാണുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ നടി രേവതി രംഗത്ത്. മലയാള സിനിമാലോകത്ത് നിരവധി മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിലര്‍ക്ക് മീടു ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന, മോഹന്‍ലാലിന്റെ പരാമര്‍ശം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു.എന്നാല്‍ താരസംഘടനയായ അമ്മയുടെ പ്രസിഡന്റുകൂടിയായ മോഹന്‍ലാല്‍ നടത്തിയ ഈ പരാമര്‍ശത്തിന് അദ്ദേഹത്തിന്റെ പേര് പറയാതെ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി.മോഹന്‍ലാലിന്റെ നിലിപാടിനെ കുറിച്ച് രേവതി ഇങ്ങനെയാണ് കുറിച്ചത് -”മീടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതു പോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്‌കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടു വരുന്നതെന്നും അറിയില്ല.” മോഹന്‍ലാലിന്റെ പേര് എടുത്തുപറയാതെ നടത്തിയ പരാമര്‍ശം സോഷ്യല്‍ ലോകത്തും വൈറലായിരിക്കുകയാണ്. മീ ടൂവിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ അബുദാബിയില്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ പുരുഷന്മാര്‍ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.

0Shares