ചെരുപ്പ് വൃത്തിയുള്ള എ.സി മുറിയിലും ഭക്ഷണം വൃത്തിഹീനമായ നിലയിൽ വഴിയോരത്തും നൽകുന്ന നാട്; രോഗികളാവാൻ ഇത് മാത്രം പോരെ; ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ ഒരു സ്ഥിരം സംവിധാനം ഒരുക്കുകയാണ് അധികൃതര്‍

  • Post category:news
  • Reading time:1 min read
You are currently viewing ചെരുപ്പ് വൃത്തിയുള്ള എ.സി മുറിയിലും ഭക്ഷണം വൃത്തിഹീനമായ നിലയിൽ വഴിയോരത്തും നൽകുന്ന നാട്; രോഗികളാവാൻ ഇത് മാത്രം പോരെ; ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ ഒരു സ്ഥിരം സംവിധാനം ഒരുക്കുകയാണ് അധികൃതര്‍

കോഴിക്കോട്: ചെരുപ്പ് വൃത്തിയുള്ള എ.സി മുറിയിലും ഭക്ഷണം വൃത്തിഹീനമായ നിലയിൽ വഴിയോരത്തും നൽകുന്ന നമ്മുടെ നാട്ടിൽ രോഗികളുടെ എണ്ണം കൂടിവരുന്നു. ഇതിനൊരു മാറ്റം വരുത്താനുള്ള ശ്രമം നടത്തുകയാണ് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി തെരുവ് ഭക്ഷണങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ സ്ഥിരം സംവിധാനം നടപ്പിലാക്കുകയാണ് അധികൃതര്‍. സംസ്ഥാനത്തെ തിരഞ്ഞെടുക്കുന്ന വിവിധ ജില്ലകളില്‍ലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പെട്ടിക്കടകളില്‍ ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുക. വില്‍പ്പനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഉറപ്പ്‌വരുത്തുക. ഭക്ഷണങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകളിലെ ശുചിത്വം, ശുദ്ധമായ വെള്ളം, പെട്ടിക്കടകള്‍ക്ക് ഏകീകൃത രൂപവും നിറവും, അതോടപ്പം പ്രാഥമിക സൗകര്യങ്ങളും ഉറപ്പ് വരുത്തും. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും ഓരോ സ്ഥലം എന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

0Shares