ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ ചെങ്ങന്നൂര്‍ സഹായത്തിനായി ഇപ്പോഴും കാത്തിരിപ്പിലാണ്. പമ്പ കരകവിഞ്ഞൊഴുകിയ ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളായ പാണ്ടനാടും തിരുവണ്ടൂരും പൂര്‍ണമായും വെള്ളത്തിലാണ്. ഇവിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ രക്ഷയ്ക്കും ഭക്ഷണത്തിനുമായി മൂന്നുദിവസമായി കാത്തുനില്‍ക്കുകയാണ്. ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ മാത്രം ആയിരക്കണക്കിനുപേര്‍ കുടുങ്ങിക്കിടക്കുന്നു.
ശുദ്ധജലവും ഭക്ഷണവും ഇല്ലാത്തതിനാല്‍ പലരും ക്ഷീണിതരായിരിക്കുന്നു. സൈന്യം ഈ പ്രദേശങ്ങളിലേക്ക് നിരീക്ഷണം ശക്തമാകുന്നുണ്ടെങ്കിലും കാര്യമായ ഇടപെടല്‍ അത്യാവശ്യമാണ്. ഇവിടങ്ങളില്‍നിന്നും ഹെലികോപ്റ്ററിലും വള്ളങ്ങളിലും പുറത്തെത്തിക്കുന്ന ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്.
ചെങ്ങന്നൂര്‍ കേഴുകയാണ്; ശുദ്ധജലത്തിനും ഭക്ഷണത്തിനുമായി