ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടു പിടിക്കാനായി പണവും തൊഴില്‍വാഗ്ദാനവും നല്‍കുന്നതായി ആരോപണം

  • Post category:news
  • Reading time:1 min read
You are currently viewing ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടു പിടിക്കാനായി പണവും തൊഴില്‍വാഗ്ദാനവും നല്‍കുന്നതായി ആരോപണം

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പി. എസ് ശ്രീധരന്‍ പിള്ളയ്ക്ക് വോട്ടു പിടിക്കാനായി പണവും തൊഴില്‍വാഗ്ദാനവും നല്‍കുന്നതായി ആരോപണം. സിംഗപ്പൂര്‍ ചേമ്ബര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബി.ജെ.പിയുടെ എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്‍റെ കോ കണ്‍വീനറുമായ ക്യാപ്റ്റന്‍ കെ. എ പിള്ളയുടെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഇവിടെ പണം വിതരണം ചെയ്യുകയും സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും തൊഴില്‍ വാഗ്ദാനം ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെമുതല്‍ ചെങ്ങന്നൂര്‍ നഗരപരിധിയിലെ 49ാം ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍മലയിലെ വീടുകളില്‍ പണം നല്‍കി. മൂന്നുകോളനികളിലെ സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ 2000 മുതല്‍ 5000 രൂപവരെ നല്‍കുന്നു.

കുട്ടികള്‍ക്ക് 50മുതല്‍ 200 രൂപവരെയും നല്‍കി.യുവാക്കള്‍ക്ക് സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് ജോലി വാഗ്ദാനം. മോഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ മക്കള്‍ക്ക് ജോലി ഉറപ്പാക്കാമെന്നുപറഞ്ഞ് അപേക്ഷാഫോം രക്ഷിതാക്കള്‍ക്ക് കാട്ടിക്കൊടുക്കും.

ഫോം പൂരിപ്പിക്കാന്‍ പിന്നീട് വരാമെന്ന് പറഞ്ഞാണ് ക്യാപ്റ്റന്‍ പിള്ള മടങ്ങുന്നത്. കെ. എ പിള്ളയുടെ സിങ്കപ്പൂര്‍ ബന്ധവും ബി.ജെ.പി ബന്ധവും കാണിക്കുന്ന രണ്ട് വിസിറ്റിങ് കാര്‍ഡുകളും വീടുകളില്‍ നല്‍കി. സംഘമായിട്ടാണ് പോകുന്നതെങ്കിലും വീടുകളിലേക്ക് പിള്ള മാത്രമേ കയറുന്നുള്ളൂ. വിദേശബന്ധമുള്ളവര്‍ ബി.ജെ.പിക്ക് വോട്ടുപിടിക്കാന്‍ പണം വിതരണം ചെയ്തതിനെക്കുറിച്ച്‌ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സി.പി.എം മണ്ഡലം സെക്രട്ടറി എം. എച്ച്‌ റഷീദ് പൊലീസില്‍ പരാതി നല്‍കി.

0Shares