
ചെക്ക് തട്ടിപ്പ്‌ക്കേസില്‍ നടന്‍ റിസബാവ പരാതിക്കാരന് 11 ലക്ഷം രൂപ എത്രയും വേഗം നല്‍കണമെന്ന് കോടതി ഉത്തരവ്.എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. പണം കൊടുത്തില്ലെങ്കില്‍ റിസബാവ ഒരു മാസം തടവ് അനുഭവിക്കണം. റിസബാവ എറണാകുളം എളമക്കര സ്വദേശിയായ സാദിഖില്‍ നിന്ന് 2014 സെപ്റ്റംബറില്‍ 11 ലക്ഷം രൂപ വാങ്ങിയതാണ് കേസിനാസ്പദമായ സംഭവം.പണം യഥാസമയം തിരിച്ചു നല്‍കാതെ വാഗ്ദാനലംഘനം നടത്തിയെന്ന് മാത്രമല്ല സാദിഖിന് നല്‍കിയ ചെക്കില്‍ ഒപ്പ് മാറ്റിയിടുകയും ചെയ്തു.

പണമിടപാടുമായി ബന്ധപ്പെട്ട് ഹാജരാക്കിയ രേഖകളിലെ റിസബാവയുടെ ഒപ്പുകളും ചെക്കും കോടതി ഫൊറന്‍സിക് പരിശോധനക്കയച്ചു. വിശദമായ പരിശോധനയില്‍ ചെക്കിലെ ഒപ്പ് റിസബാവയുടേത് തന്നെയാണെന്ന് തെളിയുകയായിരുന്നു. കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ചോദ്യം ചെയ്ത് റിസബാവ സമര്‍പ്പിച്ച അപ്പീലിലാണ് എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവ്. കിഴ്ക്കോടതി വിധിച്ച തടവുശിക്ഷ ജില്ലാ കോടതി ഭേദഗതി ചെയ്തു. 3 മാസം തടവാണ് കീഴ്‌ക്കോടതി വിധിച്ചത്. ഇത് ഒരു ദിവസമായി ചുരുക്കി.
