
തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. ആറ്റിങ്ങൽ കല്ലമ്പലത്തുവച്ചാണ് സംഭവം. ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട വാഹനം ഒരു യുവാവ് കത്തി ഉപയോഗിച്ച് കേട്ടുവരുത്തുകയായിരുന്നു.

വാഹനത്തിന്റെ ബോണറ്റിനും ബമ്പറിനുമാണ് കേട് സംഭവിച്ചത്. ഔദ്യോഗികവാഹനം ആയിരുന്നില്ല ചിന്ത ഉപയോഗിച്ചിരുന്നത്. ആക്രമണം നടത്തിയ വിശാൽ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസികരോഗിയാണോ എന്ന് സംശയിക്കുന്നതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
