ചികിത്സാ ചെലവ് കൂടുതല്‍; ഭര്‍ത്താവ് രോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ചികിത്സാ ചെലവ് കൂടുതല്‍; ഭര്‍ത്താവ് രോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു

ചികിത്സാ ചെലവ് താങ്ങാനാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു. നോര്‍ത്ത് ഗോവയിലാണ് സംഭവം. തില്ലാരി ഇറിഗേഷന്‍ പ്രൊജക്ടിന്‍റെ നിര്‍മ്മാണ സ്ഥലത്താണ് രോഗിയായ ഭാര്യ താന്‍വിയെ ഭര്‍ത്താവ് തുക്കാറാം ജീവനോടെ കുഴിച്ചിട്ടത്. ആ സ്ഥലത്ത് പണിയെടുത്തിരുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ തുക്കാറാമിനെ പോലീസ് അറസ്റ്റ് ചെയ്തു. കുഴിച്ചിട്ട സ്ഥലത്തേക്ക് പോകുന്ന തൊഴിലാളികളെ ഇയാള്‍ പലതവണ തടഞ്ഞിരുന്നതായും പോലീസ് പറയുന്നു. പലതരം ജോലികള്‍ ചെയ്ത് ജീവിക്കുന്ന തുക്കാറാമിന് ഭാര്യയുടെ ചികിത്സാ ചെലവുകള്‍ താങ്ങാനാകാതെ വന്നതോടെയാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

0Shares