ഗതാഗത നിയമം ലംഘിച്ചതിന് ലഭിച്ച പിഴ 23,000 രൂ​പ; ഓടിച്ചിരുന്ന സ്‌കൂട്ടർ വിറ്റാൽ കിട്ടുന്ന തുക 15,000 രൂ​പ​യെന്ന് യുവാവ്!

  • Post category:news
  • Reading time:1 min read
You are currently viewing ഗതാഗത നിയമം ലംഘിച്ചതിന് ലഭിച്ച പിഴ 23,000 രൂ​പ; ഓടിച്ചിരുന്ന സ്‌കൂട്ടർ വിറ്റാൽ കിട്ടുന്ന തുക 15,000 രൂ​പ​യെന്ന് യുവാവ്!

ഗതാഗത നിയമം ലംഘിച്ച യു​വാ​വി​ന് കിട്ടിയത് എട്ടിന്‍റെ പണി.ഹെ​ല്‍​മ​റ്റും വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളു​മി​ല്ലാ​തെ സ്കൂ​ട്ട​റു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഗു​ഡ്ഗാ​വി​ലെ ദി​നേ​ഷ് മ​ദ​നെ​ന്ന യുവാവിന് 23,000 രൂ​പയാണ് ​ എ​ല്ലാം ചേ​ര്‍​ത്ത് പി​ഴ​യാ​യി പോ​ലീ​സ് ചു​മ​ത്തി​യ​ത്. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കു പോ​ലീ​സ് ത​ട​യു​മ്പോ​ള്‍ ദിനേഷിന്‍റെ പ​ക്ക​ല്‍ പു​ക​പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റും ലൈ​സ​ന്‍​സും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തെ​ല്ലാം ചേ​ര്‍​ത്താ​ണ് പി​ഴ. ലൈ​സ​ന്‍​സി​ല്ലാ​ത്ത​തി​ന് 5,000 രൂ​പ, വാ​ഹ​നം ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​തി​ന് 5,000 രൂ​പ. ഇ​ന്‍​ഷു​റ​ന്‍​സ് ഇ​ല്ലാ​ത്ത​തി​ന് 2,000 രൂ​പ, പു​ക​പ​രി​ശോ​ധ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​തി​രു​ന്ന​തി​ന് 10,000. ഹെ​ല്‍​മെ​റ്റ് വ​യ്ക്കാ​തെ വ​ണ്ടി ഓ​ടി​ച്ച​തി​ന് 10,000. പി​ഴ രേ​ഖ​പ്പെ​ടു​ത്തി​യ ര​സീ​ത് ക​ണ്ട് ഞെ​ട്ടി​പ്പോ​യെന്നു യുവാവ് പ്രതികരിച്ചു.

ത​ന്‍റെ സ്കൂ​ട്ട​ര്‍ വി​റ്റാ​ല്‍‌ 15,000 രൂ​പ​യാ​ണ് ല​ഭി​ക്കു​ക. വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ ക​യ്യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും വീ​ട്ടി​ലു​ണ്ടെ​ന്നും പോ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ര്‍ അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. വാ​ട്സ്‌ആ​പ്പ് വ​ഴി രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് വീ​ട്ടി​ല്‍​നി​ന്നും അ​യ​ച്ചു ന​ല്‍​കി​യെ​ങ്കി​ലും അ​ത് കാ​ണി​ക്കു​ന്ന​തി​ന് മുൻപ് പോ​ലീ​സ് പി​ഴ​യ​ടി​ച്ചെ​ന്നും ദി​നേ​ഷ് പ​റ​യു​ന്നു.

ഇ​ന്ന് മു​ത​ല്‍, താ​ന്‍ എപ്പോഴും വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ള്‍ കൈ​യി​ല്‍ ക​രു​തു​മെ​ന്നു പ​റ​ഞ്ഞ ദി​നേ​ഷ് പി​ഴ ഇ​ള​വ് ചെ​യ്യു​മെ​ന്നാ​ണ് താ​ന്‍ ക​രു​തു​ന്ന​ത് എന്നും പ്രതികരിച്ചു.അതേസമയം ഭീ​മ​മാ​യ തു​ക അ​ട​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ സ്കൂ​ട്ട​ര്‍ പോ​ലീ​സു​കാ​ര്‍ പി​ടി​ച്ചെ​ടു​ത്തു.

0Shares