
തിരുവനന്തപുരം: കർഷക ആത്മഹത്യ സംസ്ഥാനത്ത് കൂടിവരുന്നതിനാൽ ബാങ്കുകളെ പരോക്ഷമായി കുറ്റപ്പെടുത്തി കൃഷി മന്ത്രി. കർഷകരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത് ബാങ്കുകളാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ഇടുക്കിയിൽ പ്രതിസന്ധി രൂക്ഷമാണ്. കര്‍ഷകരുടെ കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറൊട്ടോറിയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ബാങ്കുകളോടും സംസ്ഥാന തലത്തില്‍ ബാങ്കുകളുടെ യോഗം വിളിച്ചും മൊറട്ടോറിയം നല്‍കണമെന്ന ആവശ്യം അറിയിച്ചിട്ടും അനുസരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. ഇതാണ് കർഷകരെ ദുരിതത്തിലാകുന്നത്. കടക്കെണിയിലായ കർഷകരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന നടപടിയില്‍ നിന്ന് ബാങ്കുകള്‍ പിന്‍മാറണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
