
കൊച്ചി: ക്രിസ്മസ് ന്യൂ ഇയർ ലക്ഷ്യമിട്ട് മലയാള സിനിമാ ആസ്വാദകർക്ക് മുന്നിലെത്തിയ സിനിമകളിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയിരിക്കുന്നത് മമ്മുട്ടി ചിത്രമായ “മാസ്റ്റര്‍പീസ്” ണ്. അഞ്ച് ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായി എത്തിയത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ്. പിന്നാലെ ജയസൂര്യ നായകനായ ആട് ഒരു ഭീകര ജീവിയുടെ രണ്ടാം ഭാഗമായ ആട് 2, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രം വിമാനം, ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെക്കിയ ചിത്രം മായാനദി, നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്‍ ചിത്രം ആന അലറലോടലറല്‍ എന്നിവയാണ് ചിത്രങ്ങള്‍.
ഇതില്‍ ആദ്യ ദിനത്തില്‍ മലയാളത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ് മമ്മൂട്ടിച്ചിത്രമായ മസ്റ്റര്‍ പീസ്. ആദ്യ ദിനത്തില്‍ അഞ്ച് കോടി 11 ലക്ഷമാണ് മാസ്റ്റര്‍ പീസ് സ്വന്തമാക്കിയത്. 6 കോടി 27 ലക്ഷം രൂപ സ്വന്തമാക്കിയ ബാഹുബലിക്കും 6 കോടി 11 ലക്ഷം സ്വന്തമാക്കിയ മെര്‍സലും മാത്രമാണ് ഇനി മെഗാ സ്റ്റാറിന് മുന്നിലുള്ളത്. ഇതോടപ്പം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് മാത്രമായി 10 കോടി രൂപയോളം കേരളത്തില്‍ നിന്ന് മാത്രം നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്ററായി മാറുകയാണ് മാസ്റ്റര്‍ പീസ്, ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദറും ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.

ഷാജി പാപ്പനാണ് തീയറ്ററുകളില്‍ തരംഗമായി മാറിയ മറ്റൊരു താരം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം, 2015 ല്‍ ഇറങ്ങിയ ആട് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായ ചിത്രം തീയേറ്ററിലെത്തിയ ആദ്യദിനം 2.44 കോടി വരുമാനം നേടിയത്. അമൽ നീരദിന്റെ കഥയിൽ ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത ചിത്രം ‘മായാനദി ആദ്യ ദിനത്തില്‍ പതിഞ്ഞ രീതിയിലാണ് തുടങ്ങിയത് ആദ്യ ദിനത്തില്‍ 68 ലക്ഷം രൂപയാണ് നേടിയത്. ചിത്രം സ്റ്റഡി കളക്ഷന്‍ നേടി മുന്നോട്ടു പോകുന്നു.

നവാഗതനായ പ്രദീപ് എം നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത “വിമാനം” ആദ്യ ദിനത്തില്‍ നേടിയത് 1.21 കോടി രൂപയാണ. സിനിമയില്‍ കേന്ദ്ര കഥാപാത്രമായ വെങ്കിട്ട് എന്ന ചെറുപ്പക്കാരനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തന്റെ കഴിവ് കൊണ്ട് സ്വന്തമായി വിമാനം നിര്‍മ്മിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത വിനീത് ശ്രീനിവാസന്‍ ചിത്രം ആന അലറലോടലറലിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ 53 ലക്ഷം രൂപയാണ്. ഗ്രാമീണപശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ഈ ചിത്രത്തില്‍ അനു സിത്താരയാണ് നായിക.
