ഹൈദരബാദ്: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ചാംമ്പ്യന്മാരതായതോടെ ഇന്ത്യന്‍ ടീമിനെ ഇനി ആര് നയിക്കും എന്ന കാര്യത്തിലും ചര്‍ച്ചകള്‍ സജീവമാകാന്‍ തുടങ്ങുന്നു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ റെയ്‌സിങ് പുണെ സൂപ്പര്‍ജയന്റിനെ ഒരൊറ്റ റണ്ണിന് പരാജയപ്പെടുത്തി മൂന്നാം കിരീടവും സമ്മാനിച്ച രോഹിത് ശര്‍മ്മ നിലവിലെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയേക്കാള്‍ കേമനാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം. ട്വിറ്ററില്‍ ഇതിനെ കുറിച്ച് സജീവ ചര്‍ച്ചയാണ്.

രോഹിത് ശര്‍മ്മയെ ഇന്ത്യയുടെ ടി ട്വന്റി ടീം ക്യാപ്റ്റനാക്കണമെന്നാണ് ഭൂരിഭാഗം ആരാധകരും ട്വിറ്ററില്‍ കുറിച്ചത്. നിലവില്‍ ഐ.പി.എല്ലിലെ 3 കിരീടവും ചാമ്പ്യന്‍സ് ലീഗ് ടിട്വന്റി കിരീടവും മുംബൈ ഇന്ത്യന്‍സിന് നേടിക്കെീാടുത്ത് ഏറ്റവും വിജയകരമായി ക്യാപ്റ്റന്‍സി പൂര്‍ത്തിയാക്കിയ താരമാണ് രോഹിത് ശര്‍മ്മ. മത്സരശേഷം രോഹിത്തിനോട് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് വളരെ ദൂരെയുള്ള കാര്യമാണെന്നായിരുന്നു രോഹിതിന്റെ മറുപടി. അവസരം ലഭിക്കുകയാണെങ്കില്‍ രണ്ടു കൈയ്യുംനീട്ടി സ്വീകരിക്കുമെന്നും രോഹിത് പറഞ്ഞു.