കോഴിവില കുറയില്ല, കാരണം ഇതാണ്; മന്ത്രിയുടെ തീരുമാനം ഏകപക്ഷീയമോ..?

  • Post category:news
  • Reading time:1 min read
You are currently viewing കോഴിവില കുറയില്ല, കാരണം ഇതാണ്; മന്ത്രിയുടെ തീരുമാനം ഏകപക്ഷീയമോ..?

തിരുവനന്തപുരം: ക്കോഴിവില 87 രൂപയായി നിശ്ചയിച്ച മന്ത്രി തോമസ് ഐസക്കിന്റെ തീരുമാനത്തിനെതിരെ വ്യാപാരികൾ. മന്ത്രിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ഓള്‍ കേരള ചിക്കന്‍ ഡീലേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. ഉത്പാദക ചെലവ് പോലും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ കോഴി വില നിശ്ചയിച്ചതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ല്‍ ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ വി​​​ല്​​​പ​​​ന വി​​​ല 87 രൂ​​​പ​​​യാ​​​യി​​​രി​​​ക്കുമെന്ന് ധനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. കോ​​​ഴി വില കി​​​ലോ​​​യ്ക്ക് 87 രൂ​​​പ​​​യി​​​ല്‍ കൂ​​​ട്ടി സം​​​സ്ഥാ​​​ന​​​ത്തു വി​​​ല്‍​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം സമരം നടത്താനുള്ള വ്യാപാരികളുടെ തരുമാനം ശെരിയല്ലന്നും സമരത്തില്‍ നിന്നു വ്യാപാരികൾ പിന്മാറണമെന്നും ധനമന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു. വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത് തെറ്റിദ്ധാരണമൂലമാണെന്നും ഇവരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares