സ്‌പെയ്ന്‍: രണ്ട് ചുവപ്പ് കാര്‍ഡുകള്‍ കണ്ട ആവേശപോരാട്ടത്തിനൊടുവില്‍ കോപ ഡെല്‍ റേ ഫുട്ബോളില്‍ ബാഴ്സലോണ ഫൈനലില്‍. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള രണ്ടാം പാദ സമനിലയിലാണ് ബാഴ്സലോണക്ക് ഫൈനലില്‍ പ്രവേശിക്കാനായത്. ബാഴ്സയ്ക്ക് വേണ്ടി ലൂയി സുവാരസും അത്ലറ്റിക്കോയ്ക്ക് വേണ്ടി കെവിന്‍ ഗമെയ്‌രോ ഗോള്‍ നേടി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടി ആദ്യ പാദ സെമിയില്‍ ബാഴ്‌സ അത്‌ലെറ്റിക്കോയെ തോല്‍പ്പിച്ചു. ജേതാക്കള്‍ ഫൈനലില്‍ ബാഴ്‌സയെ നേരിടും.
