കൊല്ലം: പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍. മൃതദേഹം ആരുടേതാണെന്ന തിരിച്ചറിഞ്ഞിട്ടില്ല. അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍ പൊലീസ് അറിയിച്ചു. മറ്റെവിടെയോ ഉപേക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ ഇവിടെ കൊണ്ടുവന്നു തളളിയതാണെന്നാണ് നിഗമനം. മൃതദേഹത്തിനു ആറു മാസത്തെ പഴക്കമുണ്ട്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ബാഗ് ആണ് ഇതെന്നു പറയുന്നു. പ്ലാസ്റ്റിക് ബാഗില്‍നിന്നു ചുവന്ന പട്ടും മൃതദേഹം പുതപ്പിക്കുന്ന തുണിയും കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്കു പരവൂര്‍ തെക്കുംഭാഗം ബീച്ച് പഴയ പള്ളിക്കു സമീപം കാറിലെത്തിയ മൂന്നംഗ സംഘമാണു മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നു പരിസരവാസിയായ സ്ത്രീ പറയുന്നു. പിന്നീട് എട്ടു മണിയോടെ ഒരു സംഘം ഇവിടെ ബൈക്കിലെത്തിയപ്പോള്‍ സംശയം തോന്നിയ ഇവര്‍ പരിസരവാസികളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണു പൊലീസ് എത്തിയത്.
കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍