കൊല്ലത്ത് മൂന്നരവയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; ദേഹമാസകലം പൊള്ളലേല്‍പ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കൊല്ലത്ത് മൂന്നരവയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; ദേഹമാസകലം പൊള്ളലേല്‍പ്പിച്ചു

കൊല്ലം: കൊല്ലത്ത് മൂന്നരവയസുകാരിയെ രണ്ടാനച്ഛന്റെ ക്രൂരമായ മര്‍ദനം. തുടര്‍ന്ന് ദേഹമാസകലം പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാരാണ് ആദ്യമെത്തിയത്. ഈ സമയം ക്രൂരമായി മര്‍ദ്ദനമേറ്റ കുട്ടി തറയില്‍ കിടക്കുകയായിരുന്നു. രണ്ടാനച്ഛന്‍ ആഷിക്ക് ഉപയോഗിക്കുന്ന സിഗരറ്റ് ലൈറ്റര്‍ കൊണ്ട് കുട്ടിയുടെ ദേഹമാസകലം പൊള്ളിച്ചനിലയിലാണ്. മുതുകത്ത് വടി കൊണ്ട് അടിച്ച പാടുമുണ്ട്. കുട്ടിയുടെ അമ്മ കൊല്ലത്ത് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ അവരോട് കയര്‍ത്ത് സംസാരിച്ച ആഷിക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് കുണ്ടറ പൊലീസെത്തിയാണ് ഇയാളെ പിടികൂടിയത്. പൊലിസും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനെയും കൊല്ലത്തെ സര്‍ക്കാര്‍ ആഗതി മന്ദിരത്തിലേക്ക് മാറ്റി. ആഷിക്ക് കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

 

0Shares