ബൊളീവിയന്‍: മോഷ്ടാവെന്ന് കരുതി നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതി വിഷ ഉറുമ്പുകളുടെ കടിയേറ്റ് മരിച്ചു. ബൊളീവിയന്‍ തലസ്ഥാനമായ ലാസ്പാസില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലൊരാളുടെ കാര്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് 52കാരിയായ സ്ത്രീയെയും മക്കളെയും നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടത്. സ്ത്രീയുടെ മകളെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ടത്.

വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഉഗ്ര വിഷമുള്ള ഉറുമ്പുകള്‍ ഈ മരത്തിലുണ്ടായിരുന്നുവെന്നും ഇവയുടെ കടിയേറ്റാണ് യുവതി മരിച്ചതെന്നും പോലീസ് പറഞ്ഞു. യുവതിയുടെ ശ്വാസനാളത്തിനാണ് കടിയേറ്റതെന്നും തുടര്‍ന്ന് വിഷം ശരീരത്തിലേക്ക് വ്യാപിച്ചതാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് നടത്തി വരികയാണ്.