കൊടിവീരനു വേണ്ടി ഷംന കാസിം തല മുണ്ഡനം ചെയ്തു; മുടി വന്നുകഴിഞ്ഞാല്‍ വിവാഹം ഉണ്ടാകുമെന്ന് ഷംന

  • Post category:news
  • Reading time:1 min read
You are currently viewing കൊടിവീരനു വേണ്ടി ഷംന കാസിം തല മുണ്ഡനം ചെയ്തു; മുടി വന്നുകഴിഞ്ഞാല്‍ വിവാഹം ഉണ്ടാകുമെന്ന് ഷംന


എം. ശശി കുമാര്‍ സംവിധാനം ചെയ്യുന്ന കൊടിവീരന്‍ എന്ന ചിത്രത്തിനു വേണ്ടി തല മുണ്ഡനം ചെയ്തിരിക്കുകയാണ് മലയാളിയായ തെന്നിന്ത്യന്‍ നടി ഷംന കാസിം. ഇപ്പോള്‍ താന്‍ ഫ്രീയാണെന്നും മുടിയില്ലെങ്കിലത്തെ അവസ്ഥയെന്താണെന്നു ബോധ്യമുണ്ടെന്നും ഷംന പറഞ്ഞു. കുറേശെ വന്നു തുടങ്ങിയിട്ടുണ്ട്. ഈ മാറ്റം ആസ്വദിക്കുന്നു. ഒമ്പതു ദിവസം മുമ്പാണു മൊട്ടയടിച്ചതെന്നും ഷംന പറഞ്ഞു. മുടി വന്നുകഴിഞ്ഞാല്‍ വിവാഹാന്വേഷണങ്ങള്‍ ശക്തമാക്കാനും ഷംനയ്ക്കു തീരുമാനമുണ്ട്. മുടി വളരുമ്പോഴേക്കും വിവാഹവും ശരിയാകുമെന്നാണു പ്രതീക്ഷയെന്ന് ഷംന പറയുന്നു.

എം. ശശികുമാറിനെപ്പോലെയുള്ള സംവിധായകര്‍ക്കു കീഴില്‍ അവസരം ലഭിക്കുക എളുപ്പമല്ലെന്നും തലമൊട്ടയടിക്കണമെന്നു കേട്ടപ്പോള്‍ ഞെട്ടിയെന്നും ഷംന പറഞ്ഞു. പക്ഷേ, സംവിധായകന്‍ തന്നെ ഇതേക്കുറിച്ചു സംസാരിച്ചു ബോധ്യപ്പെടുത്തിയപ്പോള്‍ അതിനു തയാറാകുകയായിരുന്നു. മധുരയിലാണു മുടി നീക്കിയത്. എന്ത് അസുഖം വന്നാലും ആശുപത്രിയില്‍ പോകാത്ത ഷംന, മുടി കൊഴിയുന്നെന്നു തോന്നിയാല്‍ ആശുപത്രിയില്‍ പോയി ട്രീറ്റ്‌മെന്റ് എടുത്തിരുന്ന ആളായിരുന്നു.

0Shares