കൊച്ചി മെട്രോയ്ക്ക് വ്യാജൻ; വെബ്‌സൈറ്റിനെതിരെ മുന്നറിയിപ്പ് നൽകി കെ.എം.ആര്‍.എല്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചി മെട്രോയ്ക്ക് വ്യാജൻ; വെബ്‌സൈറ്റിനെതിരെ മുന്നറിയിപ്പ് നൽകി കെ.എം.ആര്‍.എല്‍

യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി കെ. എം. ആർ. എൽ. കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആണ് മുന്നറിയിപ്പ്.കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന പേരിലാണ് വ്യാജ വെബ്‌സൈറ്റ്. ഈ വെബ്‌സൈറ്റുമായി കൊച്ചി മെട്രോയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് കെ.എം.ആര്‍.എല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ഈ ക്ലബിന്‍റെ പേരില്‍ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നടത്തുന്ന സാമ്പത്തികമോ അല്ലാതെയോ ഉള്ള ഇടപാടുകള്‍ക്ക് കൊച്ചി റെയില്‍ ലിമിറ്റഡിന് യാതൊരു ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ലെന്നും കൊച്ചി മെട്രോയുടെ പേര് ദുരുപയോഗം ചെയ്തതിനും വെബ്‌സൈറ്റില്‍ കൊച്ചി മെട്രോയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനെതിരെയും കെ.എം.ആര്‍.എല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

0Shares