കൈകാലുകള്‍ വെട്ടും, സ്ത്രീകളെ ബലാത്സംഗം ചെയ്യും; സോഷ്യല്‍ മീഡിയയിലൂടെ എസ്.ഡി.പി.ഐ  പ്രവര്‍ത്തകൻ്റെ ഭീഷണി

  • Post category:news
  • Reading time:1 min read
You are currently viewing കൈകാലുകള്‍ വെട്ടും, സ്ത്രീകളെ ബലാത്സംഗം ചെയ്യും; സോഷ്യല്‍ മീഡിയയിലൂടെ എസ്.ഡി.പി.ഐ  പ്രവര്‍ത്തകൻ്റെ ഭീഷണി

കൊല്ലം: കൈകാലുകള്‍ വെട്ടും, സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് സോഷ്യല്‍മീഡിയയിലൂടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ ഭീഷണി. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ റിയാസ് മാളിയേക്കലാണ് കൊലവിളി ഉയര്‍ത്തി രംഗത്തെത്തിയത്. തൊടിയൂരിലെ മുന്‍ ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി സജീവിന്റെ സഹോദരന്‍ പ്രവാസിയായ അബ്ദുല്‍ സത്താറിനെയും കുടുംബത്തെയുമാണ് സോഷ്യല്‍മീഡിയയിലൂടെ ഭിഷണിപ്പെടുത്തിയത്. അബ്ദുല്‍ സത്താറിന്റെ കൈകാലുകള്‍ വെട്ടിയെടുക്കുമെന്നും കുടുംബാംഗങ്ങളായ സ്ത്രീകളെ ബലാല്‍സംഗത്തിന് ഇരയാക്കുമെന്നുമാണ് ഭീഷണി. അറപ്പുളവാക്കുന്ന അസഭ്യത്തോടെയാണ് ഭീഷണി. ഗള്‍ഫില്‍ സത്താര്‍ നില്‍ക്കുന്ന സ്ഥലം വെളിപ്പെടുത്താനും ഇയാള്‍ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ നിമിഷങ്ങള്‍ക്കകം കൈകാര്യം ചെയ്യുമെന്നും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിയതുള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ റിയാസ് പ്രത്യേക പരിശീലനം നേടിയ എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘത്തിലെ അംഗമാണെന്നും പറയപ്പെടുന്നു. സമൂഹമാധ്യമങ്ങളില്‍ ഭീഷണി വ്യാപകമായതോടെ അബ്ദുല്‍ സത്താറിന്റെ ഭാര്യ കരുനാഗപ്പിള്ളി പൊലീസില്‍ പരാതി നല്‍കി.

0Shares