കേരള കേന്ദ്ര സര്‍വ്വകലാശാല ബിരുദധാനം ശനിയാഴ്ച്ച: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യാതിഥി

  • Post category:news
  • Reading time:1 min read
You are currently viewing കേരള കേന്ദ്ര സര്‍വ്വകലാശാല ബിരുദധാനം ശനിയാഴ്ച്ച: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യാതിഥി

കാസർകോട്/ തിരുവനന്തപുരം: കാസർകോട് പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ ശനിയാഴ്ച്ച (മാര്‍ച്ച് 2) നടക്കുന്ന മൂന്നാമത് ബിരുദധാന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം മുഖ്യാതിഥിയാവും. മാര്‍ച്ച് 2ന് രാവിലെ 11 മണിക്ക് സര്‍വ്വകലാശാലയിലെ ചന്ദ്രഗിരി ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സര്‍വ്വകലാശാല ചാന്‍സലര്‍ പ്രൊഫ. എസ്.വി ശേഷഗിരി റാവു അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം.പി, പ്രൊ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, വിവിധ ഡിപ്പാര്‍ട്‌മെന്റ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ശനിയാഴ്ച (മാര്‍ച്ച് 2) വൈകുന്നേരം 5.30ന് നടക്കുന്ന പത്താം വാര്‍ഷിക ചടങ്ങില്‍ സര്‍വ്വകലാശാല ചാന്‍സലര്‍ പ്രൊഫ. എസ് വി ശേഷഗിരി റാവു അധ്യക്ഷത വഹിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗുജറാത്ത് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. ഡോ. എസ് എ ബാരി മുഖ്യപ്രഭാഷണം നടത്തും. രജിസ്ട്രാര്‍ ഡോ. എ രാധാകൃഷ്ണന്‍, പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. കെ ജയപ്രസാദ്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. ഡോ. എം മോഹന്‍ദാസ്, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സച്ചിന്‍ ഗോപു എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

0Shares