
സംസ്ഥാന പോലീസിന്‍റെ ആയുധങ്ങളില്‍ ഒരു ഭാഗം വലിയ തോതില്‍ കാണാനില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 2601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം എസ്.എ.പിയില്‍ നിന്നാണ് 25 റൈഫിളുകള്‍ കാണാതായത്.തൃശൂര്‍ പോലീസ് അക്കാഡമിയില്‍ 200 വെടിയുണ്ടകള്‍ കുറവാണ്.

തൃശൂരില്‍ വെടിയുണ്ട സുക്ഷിച്ചിരുന്ന പെട്ടിയില്‍ കൃത്രിമം കാണിച്ചതായും കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും വെടിയുണ്ട കാണാതായതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്.
വെടിക്കോപ്പുകള്‍ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സി.എ.ജി പറയുന്നു.സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ സി.എ.ജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്. പോലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പോലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
