
സവാള വില കുതിച്ചുയരുമ്പോള്‍ വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടല്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് 60 രൂപ മുതല്‍ 62 രൂപയ്ക്കു വരെ സവാള ലഭ്യമാക്കാനാണ് നീക്കം. ഇതിനായി 160 ടണ്‍ സവാള ഉടനടി എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.നാഫെഡ് വഴിയാണ് സര്‍ക്കാര്‍ സവാള എത്തിക്കുന്നത്.

ആദ്യ ലോഡ് ഈ മാസം 10 ന് എത്തിക്കും. ഓരോ ആഴ്ചയിലും 40 ടണ്‍ വീതം സവാള എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്. സവാള വില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
ഇന്ന് വിപണിയില്‍ 149 വരെയാണ് ഉളളിവില ഉയര്‍ന്നിരിക്കുന്നത്.
ചില സംസ്ഥാനങ്ങളില്‍ 160 രൂപ വരെയെത്തിയിട്ടുണ്ട്. ചെറിയ ഉളളിക്ക് 173 രൂപയാണ് വില. ഭക്ഷ്യസാധനങ്ങളിലെ ഒഴിവാകകാന്‍ പറ്റാത്ത ഒന്നാണ് സവാള എന്നതിനാല്‍ പൊളളുന്ന വില സാധാരണക്കാരെയും സമ്പന്നരെയും ഒരുപോലെ ബാധിക്കും.
