കേരളത്തിൽ മദ്യശാലകൾ തുറക്കേണ്ടത് ആവശ്യമെന്ന് ഋഷിരാജ് സിംഗ് ; ദേശീയ- സംസ്ഥാന റോഡുകളുടെ പദവി നീക്കാൻ സർക്കാർ ഒരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ മദ്യശാലകൾ തുറക്കേണ്ടത് ആവശ്യമെന്ന് ഋഷിരാജ് സിംഗ് ; ദേശീയ- സംസ്ഥാന റോഡുകളുടെ പദവി നീക്കാൻ സർക്കാർ ഒരുങ്ങുന്നു


തിരുവനന്തപുരം; മദ്യശാലകൾ അ‍ടഞ്ഞുകിടക്കുന്നതുമൂലം സർക്കാരിനു നഷ്ടപ്പെടുന്നത് പ്രതിദിനം മൂന്നു കോടി രൂപയെന്നും . തുറന്നാൽ വർഷം 1150 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് സർക്കാരിന് റിപ്പോർട്ട് നൽകി. ഇതനുസരിച്ചുകൊണ്ട് ദേശീയ, സംസ്ഥാന പാതകളുടെ പദവി മാറ്റി പാതയോരങ്ങളിലെ മദ്യശാലകൾ തുറക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ധാരണയായി.

സുപ്രീംകോടതി വിധിയുടെയും കേന്ദ്രസർക്കാരിന്റെ അനുകൂല നിലപാടിന്റെയും പശ്ചാത്തലത്തിൽ ഈ തീരുമാനമെടുക്കാമെന്നാണു സെക്രട്ടറിമാരുടെ അഭിപ്രായം. നയപരമായ തീരുമാനമായതിനാല്‍ ഇടതുമുന്നണിയും സി. പി. എമ്മും ചർച്ച ചെയ്തശേഷമായിരിക്കും നിര്‍ദ്ദേശം നടപ്പിലാക്കുക.

0Shares