
ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ച ഒരു വീഡിയോയാണ് ഒരു യുവാവിന്റെ പ്രവചനം. ഭാവികാര്യങ്ങളെക്കുറിച്ച് കണ്ണുംപൂട്ടിയുള്ള പ്രവചനം കണ്ട് കുറച്ച്‌പേരൊക്കെ ആരാധകരായെങ്കിലും ഭൂരിഭാഗംപേരും ഇയാളെ പൊങ്കാലയിടുകയാണ് ചെയ്തത്. ദൈവം വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമെന്നതായിരുന്നു യുവാവിന്റെ അത്ഭുത സിദ്ധി. നിരനിരയായി ഭാവി കാര്യങ്ങള്‍ പ്രവചിക്കുന്നതിനു മുന്‍പ് ഇതുവരെയുള്ള തന്റെ പ്രവചനങ്ങളും വെളിപാടുകളും സത്യമായിത്തീര്‍ന്നതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഐ.വി ശശി മരിച്ചതും ഉഴവൂര്‍ വിജയന്‍ മരിച്ചതും ഏറെക്കുറെ താന്‍ പ്രവചിച്ചതിന്റെ ഫലമായാണെന്നായിരുന്നു പുള്ളിയുടെ അവകാശവാദം. കണ്ണന്താനത്തെക്കാള്‍ വലിയ തള്ളുകാരനാണെന്നൊക്കെ അന്ന് ചിലര്‍ പരിഹസിച്ചെങ്കിലും ഇന്നിപ്പോ ആ പ്രവാചകനെ ഒരുനോക്ക് കാണാന്‍ കാത്തിരിക്കുകയാണ് വിശ്വാസികള്‍.ഒരുപാട് കാര്യങ്ങള്‍ പ്രവചിച്ച ശേഷം ഒടുവില്‍ ചെറിയൊരു ബുദ്ധികൂടി അത്ഭുത സിദ്ധിക്കാരന്‍ അന്ന് കാട്ടിയിരുന്നു. മറ്റൊന്നുമല്ല അഥവാ ഇനി താന്‍ പറഞ്ഞതെങ്ങാന്‍ നടക്കാതെ പോകുകയാണെങ്കില്‍ അത് ദൈവം വെളിപ്പെടുത്തിയത് തനിക്ക് മനസിലാകാത്തതിനാലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിനയം.
ഭൂമികുലുക്കവും കൊടുങ്കാറ്റും മരണവും ജിഎസ്ടിയുമെല്ലാം പ്രവചനത്തില്‍ കടന്നു വന്നിരുന്നു. കേരളത്തില്‍ ഉടനെ ഒരു കൊടുങ്കാറ്റ് വരുമെന്നും വ്യാപകമായി കൃഷികള്‍ നശിക്കുമെന്നും വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു പ്രവചനങ്ങളിലൊന്ന്. മഴക്കെടുതികളും പ്രവചിച്ചു. ദാ ഇന്നിപ്പോള്‍ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് കേരളത്തില്‍ പേമാരിയും കൊടുങ്കാറ്റും ശക്തമാകുന്നുവെന്ന വാര്‍ത്ത ആളുകളെ ചെറുതായിട്ടൊന്ന് ഉലച്ചിരിക്കുകയാണ്. ഇനിയിത് പുള്ളിയുടെ പ്രവചനം ഫലിച്ചതാണോ എന്ന സംശയത്തിലാണ് പണ്ട് പരിഹസിച്ചവരില്‍ ചിലര്‍.
ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്. അമ്പൂരി മായം കുരമാകുളം ഭാഗത്ത് വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപത്തെ പത്തോളം വീടുകളില്‍ വെള്ളം കയറി. ആളുകളെ അവിടെനിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ. വാര്‍ത്തകള്‍ ഇത്രത്തോളമായതോടെ ചിലരൊക്കെ പണ്ടത്തെ കമന്റുകള്‍ തിരിച്ചെടുത്തു. ആദ്യം മിണ്ടാതിരുന്നവര്‍ കണ്ടോടാ ഞാനപ്പഴേ പറഞ്ഞതല്ലേ എന്ന മട്ടില്‍ തുരുതുരാ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു. എന്തായാലും കാര്യങ്ങളിങ്ങനെയൊക്കെയാണെന്ന് കേട്ടപ്പോള്‍ ആളുകള്‍ പഴയ വീഡിയോയും ന്യൂസുമൊക്കെ തേടിപ്പിടിച്ച് വായിക്കുകയാണ്. ഇങ്ങനൊരാള്‍ ഇത്ര വലിയ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്ന് നോക്കാതിരുന്നാലെങ്ങനാ. മറ്റൊരു പ്രവചനം സെലിബ്രിറ്റിയുടെ മരണമായിരുന്നു. കലാഭവന്‍ അബിയുടെ മരണത്തോടെ അതിനും തീരുമാനമായി. പിന്നെ ജിഎസ്ടിക്ക് പരിഹാരമുണ്ടാകുമെന്ന പ്രവചനം. അത് നേരത്തെ വന്നു കഴിഞ്ഞു. ഹോട്ടലുകളിലെ ജി.എസ്ടി അഞ്ച് ശതമാനമാക്കി കുറച്ചതോടെ ഭക്ഷണവില കുറയുമെന്ന വാര്‍ത്ത കേട്ടപ്പോള്‍ വിശ്വാസികള്‍ക്ക് പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
https://www.youtube.com/watch?v=5Gt4aNtXNf4
