കേരളത്തിലെ ഏക ചുരപ്പാത; പ്രകൃതി മനോഹാരിത കൊണ്ട് ശ്രദ്ധേയം; 56 കൊടും വളവുകളും കയറ്റിറക്കങ്ങളുമുള്ള നവീകരിച്ച കൊല്ലം- ചെങ്കോട്ട റയില്‍പാത വഴി സര്‍വീസ് ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലെ ഏക ചുരപ്പാത; പ്രകൃതി മനോഹാരിത കൊണ്ട് ശ്രദ്ധേയം; 56 കൊടും വളവുകളും കയറ്റിറക്കങ്ങളുമുള്ള നവീകരിച്ച കൊല്ലം- ചെങ്കോട്ട റയില്‍പാത വഴി സര്‍വീസ് ആരംഭിച്ചു

കൊല്ലം: ബ്രോഡ്ഗേജായി നവീകരിച്ച കൊല്ലം- ചെങ്കോട്ട റയില്‍പാത സാധാരണ ഗതാഗതത്തിലേക്ക്. ഈ മാസം ഒന്നിന് ട്രെയിന്‍ ഓടിച്ച് കമ്മിഷന്‍ ചെയ്ത പാത വഴിയുള്ള ആദ്യ എക്സ്പ്രസ് സര്‍വീസിന് തുടക്കമായി. താംബരം – കൊല്ലം – താംബരം സ്പെഷല്‍ എക്സ്പ്രസാണ് സര്‍വീസ് ആരംഭിച്ചത്. താംബരത്തുനിന്ന് തിങ്കളാഴ്ച വൈകിട്ട് 5.30നു പുറപ്പെട്ട ട്രെയിന്‍ ചൊവ്വ രാവിലെ 6.45നു ചെങ്കോട്ട വഴി 10.35നു കൊല്ലത്തെത്തി. മടക്ക ട്രെയിന്‍ ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ടു.

കേരളത്തിലെ ഏക ചുരപ്പാതയാണു സര്‍വീസിനായി തുറന്നിരിക്കുന്നത്. ഇതോടെ കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ ചെന്നൈ പാതയും യാത്രയ്ക്കു സജ്ജമായി. പ്രകൃതി മനോഹാരിത കൊണ്ടു ശ്രദ്ധേയമായ പാത കൂടിയാണിത്. 56 കൊടും വളവുകളും കയറ്റിറക്കങ്ങളുമുള്ള പാതയിലാണു വണ്ടിയോടുന്നത്. കയറ്റിറക്കങ്ങളുള്ള പാതയില്‍ മുന്‍പിലും പുറകിലും എന്‍ജിന്‍ ഘടിപ്പിച്ചാണു ട്രെയിന്‍ ഗതാഗതം.

കഴിഞ്ഞ 31നു പാത കമ്മിഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായി താംബരം – കൊല്ലം എക്സ്പ്രസ് ട്രെയിന്‍ ഓടിച്ചിരുന്നു. സ്പെഷല്‍ ട്രെയിനായി മൂന്നു മാസത്തേക്കു പ്രഖ്യാപിച്ച ട്രെയിനിന്‍റെ റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതലാണ് ആരംഭിച്ചത്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ താംബരത്തു നിന്നു കൊല്ലത്തേക്കും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൊല്ലത്തുനിന്നു താംബരത്തേക്കുമാണ് ട്രെയിന്‍. ജൂണ്‍ വരെയുള്ള ഷെഡ്യൂളില്‍ സ്പെഷല്‍ ട്രെയിനായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാതയുടെ ഉദ്ഘാടനം ചൊവ്വാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചു.

 

0Shares