കേന്ദ്ര മന്ത്രിമാരിൽ അതിസമ്പന്നൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി; സമ്പത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്ര മന്ത്രിമാരിൽ അതിസമ്പന്നൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി; സമ്പത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരിൽ അതിസമ്പന്നൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. സർക്കാരിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാർ തങ്ങളുടെ ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ അനുസരിച്ചാണ് ധനമന്ത്രി ഒന്നാമതെത്തിയത്.

67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞവർഷം 60.99 കോടിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടുകോടി രൂപയുടെ സ്വത്താണുള്ളത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടെയും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്.

0Shares