കാസര്‍കോട്: കെ.എസ്.ഇ.ബി സബ്സ്റ്റേഷന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദേശീയ പാതയില്‍ താളിപ്പടപ്പ് ഗ്രൗണ്ടിന് സമീപം സ്ഥാപിച്ച സ്വാഗത കമാനം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കാസര്‍കോട് നഗരത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കുള്ള സ്വപ്നപദ്ധതിയായ കേളുഗുഡെ 33 കെ.വി.സബ്സ്റ്റേഷന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെയാണ് കെ.എസ്.ഇ.ബി നിര്‍മ്മിച്ച സ്വാഗത കമാനം കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്.

വൈദ്യുതി മന്ത്രി എം.എം മണി നാളെ മിനി സബ്സ്റ്റേഷന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സ്വാഗത കമാനം നശിപ്പിച്ചത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.