കൂടത്തായി പ്രതികള്‍ക്കൊപ്പമോ മുല്ലപ്പള്ളി? പോലീസിനെന്ത് ഉപതെരഞ്ഞെടുപ്പ്; അ‍ഞ്ചിടത്തും പാലാ ആവര്‍ത്തിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing കൂടത്തായി പ്രതികള്‍ക്കൊപ്പമോ മുല്ലപ്പള്ളി? പോലീസിനെന്ത് ഉപതെരഞ്ഞെടുപ്പ്; അ‍ഞ്ചിടത്തും പാലാ ആവര്‍ത്തിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൂടത്തായി കൊലപാതക കേസ് ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് കോടിയേരിയുടെ മറുപടി. കൂടത്തായി കേസിലെ പ്രതികൾക്ക് അനുകൂല നിലപാട് ആണ് മുല്ലപ്പളിയുടേതെന്നും ഇത് അത്ഭുതപ്പെടുത്തിയെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

പോലീസിന് കേസന്വേഷണത്തിനും അറസ്റ്റിനും ഉപതെരഞ്ഞെടുപ്പ് പ്രശ്നമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
പോലീസിനും സര്‍ക്കാരിനും നേരത്തെ വിവരം കിട്ടിയെന്ന് മുല്ലപ്പള്ളി പറയുന്നത് വിചിത്ര വാദമാണെന്നും എല്ലാ വിവരങ്ങളും പുറത്തുവിടണം പറയുന്നത് പ്രതികളെ സഹായിക്കാനാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.

കൂടത്തായി കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും കയ്യിലുണ്ടായിരുന്നെന്നും ഉപതെരഞ്ഞെടുപ്പിനിടയില്‍ കേസ് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നുമായിരുന്നു മുല്ലപ്പള്ളി ഇന്നലെ പറഞ്ഞത്.

ഉപതെരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫ് എല്ലായിടത്തും ജയിക്കുമെന്നും കോടിയേരി പറഞ്ഞു. പാലാ തെരഞ്ഞെടുപ്പിലെ വിജയം അഞ്ചിടത്തും ആവർത്തിക്കും, ഒരിക്കലും നടക്കില്ല എന്ന് പറഞ്ഞ കാര്യങ്ങൾ നടത്തിയതാണ് എൽ.ഡി.എഫിന്‍റെ ആത്മവിശ്വാസം. വികസന പ്രവർത്തനങ്ങള്‍ ജനം കാണുന്നുണ്ടെന്നും അതിന്‍റെ ഫലം ഉണ്ടാകുമെന്നും കോടിയേരി വിവരിച്ചു.

0Shares