തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേ പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് നടത്തിയ പരിശോധനയിലാണ് 140 പേര്‍ക്കുകൂടി രോഗം ഉള്ളതായി കണ്ടെത്തിയത്. ഇതില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള രോഗമാണ്. കുഷ്ഠരോഗം കണ്ടെത്തിയ 14 കുട്ടികളില്‍ നാല് പേര്‍ക്കും പകര്‍ച്ചശേഷി കൂടുതലുള്ള രോഗമാണ് കണ്ടെത്തിയത്.
എട്ട് ജില്ലകളിലാണ് പുതുതായി കുഷ്ഠരോഗ പരിശോധന നടത്തിയത്. ഇതിൽ കുടുതലും പാലക്കാട് ജില്ലയിലാണ് രോഗം പടരുന്നത്. ഇവിടെ 50 പേരിലാണ് രോഗം കണ്ടെത്തിയത്. മറ്റുജില്ലക്കിലേ കണക്ക് ഇപ്രകാരമാണ്:- മലപ്പുറം 25 , തൃശൂർ 15 , കണ്ണൂർ 14 , എറണാകുളം 10 , തിരുവനന്തപുരം 10 , കോഴിക്കോട് 7 , കാസർകോട് 4 , എട്ട് ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് 140 പേര്‍ക്കുകൂടി രോഗമുള്ളതായി കണ്ടെത്തിയത്. മറ്റു ജില്ലകളിലെ പരിശോധനയും പ്രതിരോധ ഒരുക്കങ്ങളും നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.
കുഷ്ഠരോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി പുതിയ റിപ്പോർട്ട്; കുട്ടികളടക്കം 140 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു; പരിശോധന നടത്തിയ എട്ട് ജില്ലകൾ