കുറ്റിപ്പുറത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടു ഇന്ധന ചോര്‍ച്ചയില്ലാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി.

  • Post category:news
  • Reading time:1 min read
You are currently viewing കുറ്റിപ്പുറത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടു ഇന്ധന ചോര്‍ച്ചയില്ലാത്തതിനാല്‍ വന്‍ ദുരന്തമൊഴിവായി.

മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മംഗലാപുരത്തു നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. ഇന്ധന ചോര്‍ച്ചയില്ലാത്തത് വന്‍ ദുരന്തമൊഴിവാക്കാനായി.

കുറ്റിപ്പുറം റെയില്‍വേ ഓവര്‍ബ്രിഡ്ജിന് അടുത്ത് വച്ച് നിയന്ത്രണം തെറ്റിയ ടാങ്കര്‍ റോഡിനു താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ നിന്നും വിദഗ്ദര്‍ എത്തി ഇന്ധന ചോര്‍ച്ചയില്ല എന്ന് ഉറപ്പു വരുത്തിയെങ്കിലും സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0Shares