കുറ്റവാളികള്‍ ജാഗ്രതൈ…കൊലപാതക കേസുകള്‍ക്കും കളവുകള്‍ക്കും തെളിവുണ്ടാക്കാന്‍ അന്നയും അര്‍ജ്ജുനും കൊല്ലത്തെത്തി

  • Post category:news
  • Reading time:1 min read
You are currently viewing കുറ്റവാളികള്‍ ജാഗ്രതൈ…കൊലപാതക കേസുകള്‍ക്കും കളവുകള്‍ക്കും തെളിവുണ്ടാക്കാന്‍ അന്നയും അര്‍ജ്ജുനും കൊല്ലത്തെത്തി

കൊല്ലം: ഹരിയാനയിലെ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ 10 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി അന്നയും അര്‍ജ്ജുനും. കൊല്ലം ഡോഗ് സ്‌ക്വാഡിലേക്ക് പുതുതായി എത്തിചേര്‍ന്നു. കൊല്ലം ആശ്രമം ഡോഗ് സ്‌ക്വാഡ് ആസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിത ബീഗവും റൂറല്‍ എസ്പി ബി. അശോകനും ചേര്‍ന്ന് മധുരം നല്‍കി ഔദ്യോഗിക സ്വീകരണം നല്‍കി.

കൊലപാതക കേസുകളിലും കളവുകള്‍ക്കും തുമ്പുണ്ടാക്കുന്ന ട്രാക്കര്‍ ഇനത്തില്‍പ്പെട്ടതാണ് അന്ന. അര്‍ജ്ജുന്‍ സ്‌ഫോടക വസ്തുക്കള്‍ കെണ്ടെത്തുന്ന സ്‌നിഫര്‍ വിഭാഗത്തിലും. നായ്ക്കളുടെ ഔദ്യോഗിക പ്രവേശനത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പിന്റെ ടെലിവെറ്ററിനറി യൂണിറ്റിലെ ഡോക്ടര്‍മാര്‍ സ്‌കാനിംഗ് പരിശോധനയിലൂടെ നായ്ക്കളുടെ ശാരീരികക്ഷമത ഉറപ്പാക്കി. നായ്ക്കളുടെ പ്രവേശനത്തോടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് കൂടുതല്‍ കൃത്യത ഉറപ്പാക്കാനാകുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ അജിത ബീഗം വ്യക്തമാക്കി.

അനുസരണയുടെയും അഭ്യാസത്തിന്റെയും തികവിലായിരുന്നു അന്നയും അര്‍ജ്ജുനും. മധുരം നല്‍കിയതിന് പിന്നാലെ നായ്ക്കളുടെ അഭ്യാസപ്രകടനവും നടന്നു. മണം പിടിക്കുന്നതിലെ വൈദഗ്ധ്യവും വിവിധ കമാന്‍ഡുകള്‍ക്ക് കൃത്യമായി പ്രതികരിക്കുന്ന രീതിയുമൊക്കെ ഇരുവരും കാഴ്ചവച്ചു.

0Shares