കുടക്: കര്‍ണാടകയിലെ കുടകിലും മഴക്കെടുതി രൂക്ഷമായി. ഇന്ന് രാവിലെ കുടകിലെ മടിക്കേരി സംപാജയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറു പേര് മരിച്ചു. ഹേഡമാലു, മേഘാലാലു, മുക്കോകോഡ്, കലൂര്‍ ഗ്രാമങ്ങളില്‍ 500 ലധികം പേര് മണ്ണിടിച്ചിലില്‍ കുടുങ്ങി കിടക്കുകയാണ്. 100 ഓളം പേരെ കാണാതായി. സൈന്യവും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഇന്ന് ഉരുള്‍പെട്ടലില്‍ പെട്ട 180 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ചയും കുടകില്‍ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്നു.
പ്രദേശം ഒറ്റപ്പെട്ടനിലയിലാണ്. ബംഗലൂരുവില്‍നിന്നും മംഗളൂരുവില്‍നിന്നും കുടകിലെത്താന്‍ സാധിക്കില്ല. മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കുടകില്‍ തുറന്നു. കനത്ത മഴയെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് കര്‍ണാടക യൂണിറ്റ് മൂന്ന് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.
കുടകില്‍ നൂറുപേരെ കാണാതായി; 180 പേരെ രക്ഷപ്പെടുത്തി