കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ ചൊറിഞ്ഞാൽ വിവരമറിയും; മുൻ IAS ഉദ്യോഗസ്ഥനേയും വീട്ടുതടങ്കലിലാക്കി

  • Post category:news
  • Reading time:1 min read
You are currently viewing കാശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ ചൊറിഞ്ഞാൽ വിവരമറിയും; മുൻ IAS ഉദ്യോഗസ്ഥനേയും വീട്ടുതടങ്കലിലാക്കി

ശ്രീനഗര്‍: രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച കശ്മീരിലെ ഷാ ഫൈസലിനെ വീട്ടുതടങ്കലിലാക്കി. വിദേശത്തേക്കു പോകാനൊരുങ്ങുമ്പോൾ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച്‌ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീടു ശ്രീ നഗറിലേക്കു കൊണ്ടുപോയി. അവിടെ വീട്ടുതടങ്കലിലാക്കിയെന്നാണ് വിവരം. പൊതുജന സുരക്ഷ കണക്കാക്കിയാണ് നടപടി എന്നാണ് സര്‍ക്കാര്‍ വിശതീകരിക്കുന്നത്.

ജമ്മു കശ്മീരിനെ വിഭജിച്ചതിനും പ്രത്യേക പദവി എടുത്തുമാറ്റിയതിലും കേന്ദ്ര സര്‍ക്കാരിനെതിരേ നിരന്തരം വിമര്‍ശനം ഉന്നയിച്ച വ്യക്തികളിൽ ഒരാളായിരുന്നു ഷാ ഫൈസല്‍. കേന്ദ്ര സർക്കാർ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനു മുമ്പ് തന്നെ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടു തടങ്കലിലാക്കിയിരുന്നു. ഇതുവരെ മോചിപ്പിച്ചിട്ടില്ല.

0Shares